കണ്ണൂർ: മലബാർ മേഖലയിലെ ദുരിതയാത്രയ്ക്ക് പരിഹാരവുമായി റെയിൽവേ. തിരക്ക് ഒഴിവാക്കുന്നതിനായി, കണ്ണൂരിനും ഷൊർണൂർ ജംഗ്ഷനും ഇടയിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. ട്രെയിൻ നമ്പർ 06031 ഷൊർണൂർ ജംക്ഷൻ -കണ്ണൂർ അൺറിസർവ്ഡ് സ്‌പെഷ്യൽ എക്സ്പ്രസ് ജൂലായ് 2 മുതൽ ഉച്ചയ്ക്ക് 3.40ന് ഷൊർണൂർ ജംഗ്ഷനിൽ നിന്നാരംഭിച്ച് 7. 40ന് കണ്ണൂരിലെത്തും. ട്രെയിൻ നമ്പർ 06032 കണ്ണൂർ- ഷൊർണൂർ ജംഗ്ഷൻ അൺറിസർവ്ഡ് സ്‌പെഷ്യൽ എക്സ്പ്രസ് ജൂലായ് മൂന്നു മുതൽ രാവിലെ 8.10 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെടും. 12.30 മണിക്ക് ഷൊർണൂർ ജംഗ്ഷനിൽ എത്തിച്ചേരും.