photo-

പഴയങ്ങാടി:പിലാത്തറ കെ.എസ്.ടി.പി റോഡിൽ രാമപുരം കൊത്തിക്കുഴിച്ച പാറക്ക് സമീപം ടാങ്കർ ലോറിയിൽ നിന്ന് ഹൈഡ്രോ ക്ലോറിക്ക് വാതകം ചോർന്നു. പയ്യന്നൂരിൽ നിന്നുള്ള ഫയർഫോഴ്സും പരിയാരം പൊലീസും സംഭവസ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോവുകയാരുന്ന ജി.ആൻഡ്.എം എറണാകുളം ട്രാൻസ്‌പോർട്ട് കമ്പനിയുടെ ലോറി ടാങ്കറിൽ ആണ് ചോർച്ച ഉണ്ടായത്. കാലപ്പഴക്കമുള്ള ടാങ്കറിലാണ് വാതകം കടത്താൻ ഉപയോഗിച്ചതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഫയർഫോഴ്സ് ടാങ്കർ ലോറി റോഡിൽ നിന്ന് മാറ്റി മറ്റൊരിടത്തേക്ക് ടാങ്കർ മാറ്റിയിട്ടു. ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസർ സി.പി.ഗോകുൽദാസിന്റെ നേതൃത്വത്തിൽ വെള്ളം പമ്പ് ചെയ്താണ് ചോർച്ച ലഘുകരിച്ചത്.ഇന്ന് പുലർച്ചെ ചോർച്ചയുള്ള ടാങ്കറിൽ നിന്ന് വാതകം മറ്റൊരു ടാങ്കിൽ നിറക്കുമെന്ന് തളിപ്പറമ്പ് ആർ ഡി ഒ അജയകുമാർ പറഞ്ഞു.