
മാഹി: ഡി.വൈ.എഫ്.ഐ. മാഹി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാതല നീന്തൽ പരിശീലനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ നിർവ്വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സനീഷ് , സുനിൽകുമാർ, നീരജ് പുത്തലം, സുധീഷ് എന്നിവർ സംസാരിച്ചു.കഴിഞ്ഞ വർഷത്തെ ബാച്ചിൽ നീന്തൽ പരിശീലനം വിജയകരമായി പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകി. നീന്തൽ പരിശീലക പ്രജില, ദിയ, ഹരിലാൽ'അനിൽകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.2022ൽ ആരംഭിച്ച പരിശീലന ക്യാമ്പിൽ തികച്ചും സൗജന്യമായാണ് നീന്തൽ പഠിപ്പിക്കുന്നത്.
പരിശീലനത്തിന് താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം..ഫോൺ:91 98952 50347, 989547481,9995111090.