
കാഞ്ഞങ്ങാട്: കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹൊസ്ദുർഗ്, കാഞ്ഞങ്ങാട് ടൗൺ, ദിനേശ് യൂണിറ്റ് എന്നീ യൂണിറ്റുകളുടെ സംയുക്ത യോഗം ഹൊസ്ദുർഗ് ബാങ്ക് ഹാളിൽ സി ഐ.ടി.യു ജില്ലാ സെക്രട്ടറി വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ.ജയകല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാരായ ദേവി രവീന്ദ്രൻ, വി.വി.പ്രസന്നകുമാരി, എ.ശബരീശൻ, എ.ഷാജി, എ.മാധവൻ, എ..വിജയൻ, ,യൂണിയൻ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി എ. കെ.ലക്ഷ്മണൻ, ജ്യോതി ബസു, എ. കെ.ജിതിൻ, വി..ലതിക എന്നിവർ സംസാരിച്ചു.ഹൊസ്ദുർഗ്.യൂണിറ്റ് സെക്രട്ടറി പി.ബിന്ദു സ്വാഗതവും എം.ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.