asan-sathabdi

തലശേരി:പെരുന്താറ്റിൽ ശ്രീനാരായണ ഗുരു സ്മാരക മന്ദിരത്തിന്റെയും തലശേരി ശിവഗിരി തീർത്ഥാടന വിളംബര ശാന്തി ഘോഷയാത്രാ കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ആലുവ അദ്വൈതാശ്രമ സർവ്വ മത സമ്മേളന ശതാബ്ദി ആഘോഷവും മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി ആചരണവും ഗുരുകൃപ ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും.
മൂന്ന് മണിക്ക് ആരംഭിക്കുന്ന മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.രണ്ടാം സമ്മേളന നടപടികൾ വർക്കല നാരായണ ഗുരുകുലം റഗലേറ്റിംഗ് സിക്രട്ടറി സ്വാമി ത്യാഗീശ്വരൻ നിയന്ത്രിക്കും. തിരുവല്ല ധർമ്മ ബോധനംട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ സ്വാമി ആനന്ദതീർത്ഥ പുരസ്‌കാരം ടി.വി.വസുമിത്രൻ എൻജിനിയർക്ക് ചടങ്ങിൽ സമ്മാനിക്കും.