teaching
അത്തിക്കോത്ത് എ.സി നഗറിൽ സാമൂഹ്യ പഠനമുറി നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ മാതൃകാപദ്ധതിയായ സാമൂഹ്യ പഠനമുറി ഉദ്ഘാടനം അത്തിക്കോത്ത് എ.സി നഗറിൽ നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. പട്ടികവർഗ്ഗ വിഭാഗത്തിലെ 1 മുതൽ 12 ക്ലാസ്സുവരെയുള്ള കുട്ടികളുടെ സമഗ്രമായ വിദ്യാഭ്യസ നിലവാരം ഉയർത്തുന്നതിനും കുട്ടികളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും വിദ്യാഭ്യാസ നിലവാരം വിലയിരുത്തുന്നതിനുമാണ് സാമൂഹ്യ പഠനമുറി കൊണ്ട് ഉദ്ദേശിക്കുന്നത്. കാസർകോട് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിനു കീഴിലെ നീലേശ്വരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ നേതൃത്വത്തിലാണ് പഠനമുറി പ്രവർത്തിക്കുന്നത്. കൗൺസിലർ കെ. സൗദാമിനി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ കെ.വി രാഘവൻ മുഖ്യാതിഥിയായി. ട്രൈബൽ എക്സ്റ്റൻഷൻഓഫീസർ പി.വി. രാകേഷ്, ഊര് മൂപ്പൻ രാജൻ അത്തിക്കോത്ത്, പ്രജീഷ്, ലീല അത്തിക്കോത്ത്, സൂര്യ ജാനകി, കെ.ശ്രുതി എന്നിവർ സംസാരിച്ചു.