കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ ഇ -ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇന്നു മുതൽ ഒ.പി രജിസ്ട്രേഷൻ ആരംഭിക്കും. ഒ.പി.എടുക്കാൻ വരുന്ന എല്ലാ രോഗികളും നിർബന്ധമായും ഇ -ഹെൽത്ത് യു.എച്ച്.ഐ.ഡി കാർഡ് കൊണ്ടുവരേണ്ടതാണ്. കാർഡ് അടുത്തുള്ള ഇ-ഹെൽത്ത് പദ്ധതിയുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭിച്ചിട്ടുള്ളവർ അതുമായി വന്നാൽ മതിയാകും. കാർഡ് ഇതുവരെ ഉണ്ടാക്കാത്തവർ എത്രയും പെട്ടന്ന് തന്നെ എടുക്കേണ്ടതാണ്. യു.എച്ച്.ഐ.ഡി നമ്പർ സ്വന്തമായി തന്നെ ഉണ്ടാക്കുവാൻ സാധിക്കും. അതിനായി https://ehealth.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക നമ്പർ ലിങ്ക് ചെയ്ത ഫോണിലേക്ക് മെസേജ് കിട്ടുന്നതാണ്. ശേഷം ഒ.പി യിൽ വരുമ്പോൾ ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ പറഞ്ഞു കൊടുത്ത് യു.എച്ച്.ഐ.ഡി കാർഡ് പ്രിന്റ് എടുത്ത് കൈയിൽ സൂക്ഷിക്കുക. ഭാവിയിൽ ഹോസ്പിറ്റലിലെ എല്ലാ സേവനങ്ങൾക്കും ഈ കാർഡ് കൊണ്ടു വരേണ്ടതാണ്. കാർഡ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ പറഞ്ഞു കൊടുത്തുകൊണ്ടും ഒ.പി എടുക്കാൻ സാധിക്കും.