ksta
കെ.എസ്.ടി.എ ഉപജില്ല കൺവെൻഷൻ സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ. നിഷാന്ത് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശ്ശികകൾ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യം ഉന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജൂലായ് 27ന് നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിന് ഹൊസ്ദുർഗ് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻനും ശില്പശാലയും സംഘടിപ്പിച്ചു. ഹൊസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂളിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ. നിഷാന്ത് ഉദ്ഘാടനം ചെയ്തു. സി. ശാരദ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി. പ്രതീഷ് ക്ലാസെടുത്തു. കെ.വി. രാജേഷ്, വൈസ് പ്രസിഡന്റ് പി. ശ്രീകല, കെ. ലളിത, കെ.വി. രാജൻ, പി.പി. കമല, വി.കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.പി. ബാബുരാജ് സ്വാഗതവും എം. രമേശൻ നന്ദിയും പറഞ്ഞു.