തലശ്ശേരി: സമൂഹത്തിന്റെ നന്മക്കായി സ്ഥാനമാനങ്ങൾ വിസ്മരിച്ച് സൗഹാർദ്ദവും ഐക്യവും കാത്തുസൂക്ഷിക്കുവാൻ നാം പ്രതിജ്ഞാബദ്ധരാവണമെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. സൗഹൃദ വേദി സംഘടിപ്പിച്ച മാനവിക സൗഹാർദ്ദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. ടി.പി സാജിദ് അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മെമ്പർ അഡ്വ. പി.വി സൈനുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. എം.ബി.ബി.എസ്, സി.എ പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. സി.കെ.പി റയീസ്, അഡ്വ. ഷാഹുൽ ഹമീദ്, മുനീർ പാച്ചാക്കര, നൗഷാദ് പൊന്നകം, സമീർ കതിരൂർ, ജാഫർ ചമ്പാട്, പി.പി അബൂബക്കർ, എം.പി അരവിന്ദാക്ഷൻ, കെ.വി. ഗോകുൽദാസ്, ഡോ. ടി.പി. മുഹമ്മദ്, കെ.പി. നജീബ്, എം.എം.കെ. റിയാസ്, ഡോ. അനാമിക മാത്യു സംസാരിച്ചു. യു.വി അഷറഫ് സ്വാഗതവും, എ.കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു.