ചീമേനി: കേരള എഡ്യൂക്കേഷൻ കൗൺസിലിന് കീഴിൽ ചീമേനിയിൽ പ്രവർത്തിക്കുന്ന ടീച്ചേഴ്സ് അക്കാഡമി പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിന്റെ 2023-24 ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ചിന്റെ ഉദ്ഘാടനവും ചീമേനി സ്വാതി മയൂര ഓഡിറ്റോറിയത്തിൽ പ്രശസ്ത സിനിമതാരം ഉണ്ണിരാജ് ചെറുവത്തൂർ നിർവഹിച്ചു. പ്രിൻസിപ്പൽ എ.വി. ലത അദ്ധ്യക്ഷത വഹിച്ചു. കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയരക്ടർ കെ. സതീശൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൗൺസിൽ ചെയർമാൻ പ്രതാപ് മൊണാലിസ മുഖ്യാതിഥിയായിരുന്നു. ശബ്ദകുലപതി കരിവെള്ളൂർ രാജൻ, നാടൻപ്പാട്ട് കലാകാരി ഹരിത സുനിൽ, അദ്ധ്യാപികമാരായ ഇ.പി.വി സബിത, എം.വി വീണ, എം. സ്‌നേഹ എന്നിവർ സംസാരിച്ചു. ചടങ്ങിന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ടി.പി ധനേഷ് സ്വാഗതവും പി. മഞ്ജുഷ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടിയും അരങ്ങേറി.