anumo
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കണ്ണൂർ താലൂക്ക് കമ്മിറ്റിയുടെ അനുമോദനസദസ് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കണ്ണൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിക്കുകയും സർവ്വീസിൽ നിന്ന് വിരമിച്ച സംഘടനാംഗങ്ങൾക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം നേടിയവർക്കുള്ള ഉപഹാരങ്ങൾ സംസ്ഥാന പ്രസിഡന്റ് എം. രാജുവും വിരമിച്ചവർക്കുള്ള ഉപഹാരം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ഡി സാബുവും വിതരണം ചെയ്തു. താലൂക്ക് പ്രസിഡന്റ് ചന്ദ്രൻ കാണിച്ചേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബാബു മാത്യു, കെ.വി അഗീഷ്‌കുമാർ, എൻ.വി രഘുനാഥ്, കൂക്കിരി രാജേഷ്, അജിത്ത് മാട്ടൂൽ, ടി.കെ ശശികുമാർ, എ.വി ശൈലജ, എം. സുമേഷ്, എം. വിനോദ് കുമാർ, കെ. ജിതേഷ് എന്നിവർ സംസാരിച്ചു. ടി. ശ്രീജേഷ് സ്വാഗതവും പി.വി അനുപമ നന്ദിയും പറഞ്ഞു.