sadas
അനുമോദന സദസ് കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യുന്നു.

തൃക്കരിപ്പൂർ: വിവിധ പരീക്ഷകളിലെ ഉന്നത വിജയികളായ വിദ്യാർത്ഥികളെ കൊയോങ്കര മഹാത്മ, ജവഹർ പുരുഷ സ്വയം സഹായ സംഘം നേതൃത്വത്തിൽ അനുമോദിച്ചു. മംഗളൂരു യൂണിവേഴ്‌സിറ്റിയിൽ നിന്നും ബയോസയൻസിൽ പിഎച്ച്.ഡി നേടിയ കെ.പി. ഗംഗാരാജ്, ഫ്ലവേഴ്സ് ടിവി മ്യൂസിക്കൽ വൈഫ് ഗ്രാന്റ് ഫിനാലെ റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റ് കൃഷ്ണപ്രിയ എന്നിവരെയും അനുമോദിച്ചു. കൊയോങ്കര നോർത്ത് തൃക്കരിപ്പൂർ എ.എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സദസ് കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.കെ. വേണു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. നാരായണൻ, ട്രഷറർ സി. സേതുമാധവൻ, എം. രജീഷ് ബാബു, എം. രാഘവൻ, കെ. ശശി, നാരായണൻ, പി. ഭാസ്കരൻ നായർ, ടി.വി ആനന്ദകൃഷ്ണൻ, എം.പി. രാജേഷ്, ടി. ജയചന്ദ്രൻ, പി. സുഷമ, കെ. പദ്മനാഭൻ പ്രസംഗിച്ചു.