ചായ്യോത്ത്: തെയ്യം കലാകാരനും ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവുമായ ചായ്യോത്തെ എം. കേളു പണിക്കർ രചിച്ച കനൽ വഴികൾ താണ്ടിയ ജീവിതം പ്രകാശനം ചെയ്തു. ചടങ്ങ് ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി.വി.കെ. പനയാൽ ഉദ്ഘാടനം ചെയ്തു. കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ. രാജൻ പുസ്തകം പ്രകാശനം ചെയ്തു. എം.കെ. ഗോപകുമാർ ഏറ്റുവാങ്ങി. പുരോഗമന കലാ സാഹിത്യ സംഘം നീലേശ്വരം ഏരിയാ സെക്രട്ടറി ഡോ. കെ.വി. സജീവൻ പുസ്തകം പരിചയപ്പെടുത്തി. എം. രാജൻ, കെ.പി. നാരായണൻ, പറക്കോൽ രാജൻ, കരുവക്കാൽ ദാമോദരൻ, ഷൈജമ്മ ബെന്നി, പി.സി. സുബൈദ, പി. ധന്യ, എം.കെ. പണിക്കർ, ബി.എം. പ്രദീപൻ, സംഘാടക സമിതി ചെയർമാൻ കെ. കുമാരൻ, എ. അപ്പു എന്നിവർ സംസാരിച്ചു.