news
എം.ബി.ബി .എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇരട്ട സഹോദരിമാരായ വിനുവിനും അനുവിനും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: പി.ഗവാസ് ഉപഹാരം നൽകുന്നു

കുറ്റ്യാടി: തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ അക്കാഡമി ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് എം.ബി.ബി എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇരട്ട സഹോദരികളെ നാട്ടുകാർ അനുമോദിച്ചു. കോതോട് താനിയുള്ള പറമ്പത്ത് പരേതനായ രാജീവന്റെയും സുമംഗലയുടെയും മക്കളായ അനുവിനും വിനുവിനും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ് ഉപഹാരം നൽകി. സി.പി.ഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.കെ.മോഹൻദാസ്, സെക്രട്ടേറിയറ്റ് അംഗം കെ.പി നാണു, ബ്രാഞ്ച് സെക്രട്ടറി കല്ലേരി ദിനേശൻ, എസ് .പി ആനന്ദ് എന്നിവർ പങ്കെടുത്തു. 2015ൽ കാവിലുംപാറ ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ ബാച്ച് എസ് .എസ് .എൽ .സി പരീക്ഷയിൽ ഇരുവരും നൂറിൽ നൂറ് മാർക്ക് നേടിയിരുന്നു.