ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെ സഹകരണത്തോടെ ക്ഷീരദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉപഹാരം സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ കാലിത്തീറ്റ വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡയറി ഫാം ഇൻസ്പെക്ടർ ജിഷ ഒ.കെ, ബ്ലോക്ക് എഫ്. എൽ. സി രാധ സി.പി എന്നിവർ ക്ലാസെടുത്തു. ബ്ലോക്ക് വികസന ഓഫീസർ സജിത പി സ്വാഗതവും ഗ്രാമപഞ്ചായത്ത് മെമ്പർ ഷരീഫ് നന്ദിയും പറഞ്ഞു.