news
റോയ് ജോസഫ് ആദരിക്കുന്നു.

കുന്നുമ്മൽ: ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് വിരമിക്കുന്ന കായികാദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. ഇന്റ‌ർനാഷണൽ വോളി താരം റോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. എം ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. ആസാദ് കെ (എ .എം.യു.പി കായക്കൊടി ), ലൈസമ്മ, വി .എൽ ( പി .ടി ചാക്കോ മെമ്മോറിയൽ എച്ച് .എസ് കുണ്ടുതോട് ), അശോകൻ സി.എം ( എ.ജെ.ജോൺ മെമ്മോറിയൽ എച്ച് .എസ് .എസ് ചാത്തങ്കോട്ട് നട) എന്നിവരാണ് വിരമിച്ചത്. മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ ഇന്റർനാഷണൽ മെഡൽ ജേതാവ് എം സുജാതയെ ആദരിച്ചു. സനിത് വാഴയിൽ സ്വാഗതവും പി .പി സലിൽ രാജ് നന്ദിയും പറഞ്ഞു.