1
ജീവാനന്ദം ' പദ്ധതിക്കെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: സർക്കാറിന്റെ ജീവാനന്ദം പദ്ധതിക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കായി നടപ്പാക്കാനുദ്ദേശിക്കുന്ന 'ജീവാനന്ദം തട്ടിപ്പ് പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് സജീവൻ പൊറ്റക്കാട് അദ്ധ്യക്ഷത വഹിച്ചു. കെ.ദിനേശൻ, മധു രാമനാട്ടുര, കെ.പി. അനീഷ് കുമാർ, സന്തോഷ് കുനിയിൽ, വി.പി. ജംഷീർ, കെ.പി. സുജിത , പി.കെ. സന്തോഷ്, കെ.ടി. നിഷാന്ത് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.എം. ഷാജു, യു.ജി. ജോതിസ് ,കെ.ആദർശ്, സി. ജെ.ലിൻസ്, പ്രേംലാൽ ചെറുകാട്, സി.കെ രമേശൻ ,കെ.ബിന്ദു അബ്ദുൾ റഹീം എന്നിവർ നേതൃത്വം നൽകി.