കൽപ്പറ്റ: സമസ്ത വിമർശകർക്ക് മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ. ദീർഘകാലത്തെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് സമസ്ത. സ്ഥാപിതകാലം തൊട്ട് സമസ്തയ്ക്ക് നയമുണ്ട്. പുതിയ നയം പഠിപ്പിക്കാൻ ആരും വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പുത്തൂർ വയലിൽ എസ്.കെ.ജെ.എം ജില്ലാ സ്വദ്ർ മുഅല്ലിം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തയുടെ നയം സംബന്ധിച്ച മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ വിമർശനം നിലനിൽക്കെയാണ് തങ്ങളുടെ മറുപടി.