lockel
കസ്റ്റമർ മീറ്റിന്റെ ഉദ്ഘാടനം

രാമനാട്ടുകര: കേരള ബാങ്ക് ഫറോക്ക് ,രാമനാട്ടുകര , ബേപ്പൂർ , ചെറുവണ്ണൂർ ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ, ചെറുവണ്ണൂർ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഫറോക്ക് ഏരിയയിലെ ഇടപാടുകാരുടെ സംഗമം കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡി.ജി.എം ദീപ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വികസന ഓഫീസർ ശ്രീജിത്ത്.എം മുഖ്യ പ്രഭാഷണം നടത്തി. ഷീബ.പി , ജയ്‌സൽ.കെ , ജമില.എം.എം, റഷീദ് അലി.എം.വി , സുധീഷ് ,ബൈജു , ഗീത എന്നിവർ പ്രസംഗിച്ചു. ബേപ്പൂർ ശാഖാ മാനേജർ വിനോദ്.ടി ഗാനമാലപിച്ചു. എരിയാ മാനേജർ സി.ജെ.ജോർജ് സ്വാഗതവും ഫറോക്ക് ശാഖാ മാനേജർ അനിത.സി നന്ദിയും പറഞ്ഞു.