2
ബാലവേദി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറക്കടവിൽ നടന്ന ചങ്ങാതിക്കൂട്ടം ബാലവേദി ക്യാമ്പ് വടകര ഡയറ്റ് ലക്ചറർ എം. കെ. ജ്യോതി ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: ബാലവേദി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറക്കടവിൽ "ചങ്ങാതികൂട്ടം" മണ്ഡലം തല ക്യാമ്പ്

സംഘടിപ്പിച്ചു. വടകര ഡയറ്റ് ലക്ചറർ എം. കെ. ജ്യോതി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ടി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, ശ്രീജിത്ത് മുടപ്പിലായി, ടി.സുഗതൻ, പി. ബാബു എന്നിവർ പ്രസംഗിച്ചു. സൈക്കോളജിസ്റ്റ് ഡോ. സജീറ നബീൽ ക്ലാസെടുത്തു. അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു.

കവി ശ്രീനി എടച്ചേരി,​ എം.ടി. ബാലൻ, അജയ് ആവള, രജീന്ദ്രൻ കപ്പള്ളി, വൈശാഖ് കല്ലാച്ചി, സി.എച്ച്. ശങ്കരൻ, കെ അനില എന്നിവർ പ്രസംഗിച്ചു.