img20240601
ഓർഫനേജ് കമ്മിറ്റി മണാശേരി കോളേജിൽ സംഘടിപ്പിച്ച ശിൽപ്പശാലയുടെ സമാപനം വി.അബ്ള്ളകോയ ഹാജി ഉദ്ഘാടം ചെയ്യുന്നു

മുക്കം: മുക്കം മുസ്‌ലിം ഓർഫനേജ് കമ്മിറ്റി മണാശ്ശേരി എം.എ. എം.ഒ കോളേജിൽ സംഘടിപ്പിച്ച അദ്ധ്യാപന ശാക്തീകരണ ശിൽപശാല സമാപിച്ചു. ഓർഫനേജിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കും അനദ്ധ്യാപക ജീവനക്കാർക്കുമാണ് പരിശീലനം നൽകിയത്. അദ്ധ്യാപനം, അക്കാഡമിക-ഭൗതിക നിലവാരം മെച്ചപ്പെടുത്തൽ, വാർഷിക പദ്ധതി രൂപീകരിക്കൽ, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഏകീകരണം എന്നിവയ്ക്ക് ശിൽപ്പശാല രൂപം നൽകി. എ.പി നിസാം, എ. ജസ്‌ലീന, വി.മോയി എന്നിവർ നേതൃത്വം നൽകി. സമാപനം മുസ്‌ലിം ഓർഫനേജ് സി.ഇ.ഒ വി. അബ്ദുള്ള കോയ ഹാജി ഉദ്ഘാടനം ചെയ്തു. വി. മോയി അദ്ധ്യക്ഷത വഹിച്ചു.വിവിധ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽമാരായ പി.പി മോനുദ്ദീൻ, ഡോ. ഒ.വി അനൂപ്, എം.ബിനു, എ. ജസ്‌ലീന എന്നിവർ പ്രസംഗിച്ചു.