poll

കോഴിക്കോട്: കേരളത്തിൽ എക്‌സിറ്റ് പോൾ ഫലങ്ങളെ കടത്തിവെട്ടുന്ന വിജയം ബി.ജെ.പി നേടുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അഞ്ചോ ആറോ സീറ്റുകളിൽ ബി.ജെ.പി ജയിക്കും. എൽ.ഡി.എഫ് ഭരണ വിരുദ്ധ വികാരത്തിന്റെ ഗുണം ബി.ജെ.പിക്ക ലഭിക്കും. യു.ഡി.എഫിനും എൽ.ഡി.എഫിനും വോട്ടു ശതമാനം കുറയും. വലിയ വികാരമാണ് ഇരു മുന്നണികൾക്കുമെതിരെ കേരളത്തിലുള്ളത്. ഇരു മുന്നണികൾക്കും ബദലായി ജനം ബി.ജെ.പിയെ കാണുന്നുവെന്നും സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.