carrier
കരിയർ ഗൈഡൻസ് ക്ലാസ്

പേരാമ്പ്ര: സംസ്ഥാന ലൈബ്രറി കൗൺസിൽ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ചു വരുന്ന ദിശ കരിയർ ഗൈഡൻസ് ക്ലാസ് നൊച്ചാട് മേഖല സമിതി വെള്ളിയൂർ ജനകീയ വായനശാലയിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിൽ അംഗം ഇ. വത്സല അദ്ധ്യക്ഷത വഹിച്ചു. കരിയർ ഗൈഡ് സി.കെ. ജയരാജൻ ക്ലാസിന് നേതൃത്വം നൽകി. 60 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വി.ടി. ബാലൻ, എം.കെ. ഫൈസൽ, എടവന സുരേന്ദ്രൻ, സജിത, ജമാലുദ്ദീൻ , സജിൻ രാജ്, എം.എം. ഘനശ്യാം , വി.കെ.വിജയൻ, അഭിനവ് നേതൃത്വം നൽകി.