ബാലുശ്ശേരി: ലോക പരിസ്ഥിതി ദിനത്തിൽ സമൃദ്ധി പദ്ധതിയുമായി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം. മാങ്ങ, ചക്ക, പേര, സപ്പോട്ട, ആത്ത, ചാമ്പക്ക തുടങ്ങിയ വിത്തുകൾ വോളണ്ടിയർമാർ ശേഖരിച്ച് മുളപ്പിച്ച് തൈകളാക്കി പരിസ്ഥിതി ദിനമായ ജൂൺ 5ന് സ്വന്തം വിദ്യാലത്തിലും സമീപത്തെ വീടുകളിലും വിതരണം ചെയ്യും. ഒരു യൂണിറ്റിലെ അമ്പത് വോളണ്ടിയർമാർ 10 എണ്ണം വീതം 500 തൈകൾ വിതരണത്തിന് തയ്യാറാക്കും. ഇതിലൂടെ 153 എൻ .എസ് .എസ് യൂണിറ്റുകളിൽ നിന്ന് 76,500 വൃക്ഷതൈകൾ വിതരണം ചെയ്യാൻ കഴിയും . ജില്ലയിലെ 7600 വോളണ്ടിയർമാരാണ് പദ്ധതിയുടെ ഭാഗമാവുന്നത്.