 
മുക്കം: നീലേശ്വരം ഗ്രാമ ജ്യോതി ചാരിറ്റബിൾ ട്രസ്റ്റും ഗ്രാമ ജ്യോതി കലാ സാംസ്കാരികവേദിയും ചേർന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെ അനുമോദിക്കുകയും പഠനോപകരണങ്ങൾ വിതരണം നടത്തുകയും ചെയ്തു,. കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.കെ.പ്രഹ്ലാദൻ അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗൺസിലർ എം.ടി. വേണുഗോപാലൻ, സേവാഭാരതി മുക്കം യൂണിറ്റ് പ്രസിഡന്റ് പി.ശശിധരൻ , ഗ്രാമ ജ്യോതി കലാ സാംസ്കാരിക വേദി സെക്രട്ടറി പി. വിഷ്ണു എന്നിവർ പ്രസംഗിച്ചു. ഗ്രാമ ജ്യോതി ട്രസ്റ്റ് സെക്രട്ടറി പി. ദീപേഷ് സ്വാഗതവും എം.ടി.ദിലീപ് നന്ദിയും പറഞ്ഞു.