കൊളത്തൂർ: ഗണേശ സാധന സേവാ സമിതി കൊളത്തൂർ-ചീക്കിലോട് പ്രദേശത്തെ പൊതു വിദ്യാലയങ്ങളിലെ അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ബാഗ്, കുട, നോട്ട്ബുക്കുകൾ അടക്കമുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊളത്തൂർ സ്വാമി ഗുരു വരാനന്ദ ഓഡിറ്റോറിയത്തിൽ കോഴിക്കോട് ശാരദ അദ്വൈതാശ്രമം സത്യാനന്ദപുരി സ്വാമികൾ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു . വി.വി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സുമേഷ് നന്ദാനത്ത് സ്വാഗതവും രഞ്ജുഷ രാജേഷ് നന്ദിയും പറഞ്ഞു. റിട്ട: സി.ഐ. സാബു കീഴരിയൂർ ക്ലാസെടുത്തു. എസ്.ബിജു, ആബിത, ശ്രീജിത്ത്., എസ്. ഹരീഷ് പുല്ലങ്ങോട് എന്നിവർ പ്രസംഗിച്ചു.