ബേപ്പൂർ: പണിക്കർ സർവീസ് സൊസൈറ്റിയുടെ നേതൃത്വതിൽ കോഴിക്കോട് കോർപ്പറേഷനിൽ നിന്നും അസിസ്റ്റൻ്റ് തസ്തികയിൽ നിന്നും വിരമിച്ച കെ.കെ സുരേഷിനേയും വിരമിച്ച അധ്യാപിക കെ.ഗീതയെയും അനുമോദിച്ചു. സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ മുരളീധരപണിക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.എസ് എസ് ട്രസ്റ്റ് അംഗം എം.കെ അജയൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം രാജാമണി, ദേവരാജൻ തച്ചറക്കൽ, എം.കെ ആനന്ദകുമാർ , എം.പി വിജീഷ് പണിക്കർ, കമല ആർ.പണിക്കർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വിനോദ് കുമാർ മാടത്തിങ്കൽ സ്വാഗതവും ടി.കെ വിദ്യാധരൻ നന്ദിയും പറഞ്ഞു.