കോഴിക്കോട്: സോഷ്യൽ മീഡിയയുടെ സർഗാത്മക ഉപയോഗം ലക്ഷ്യമാക്കി വിസ്ഡം യൂത്ത് കോഴിക്കോട് സൗത്ത് ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ സോഷ്യൽ മീഡിയ വർക്ക് ഷോപ്പ് സംഘടിച്ചു. വിസ്ഡം യൂത്ത് കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടറി ജംഷീർ. എ.എം ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ മീഡിയ അഡിക്ഷൻ്റെ അപകടവും പ്രായോഗിക പരിഹാരങ്ങളും വിവിധ വിഷയങ്ങളാണ് സോഷ്യൽ മീഡിയ വർക്ക്ഷോപ്പിൽ ചർച്ച ചെയ്തത്. സോഷ്യൽ മീഡിയ കൺവീനർ അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു ജില്ല അഡ്മിൻ പാനൽ അംഗങ്ങളായ റെനീഷ് ,സർജാസ് ,അൻഷാസ് എന്നിവർ ചർച്ച സജീവമാക്കി ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.