കുന്നുമ്മൽ: മൊകേരിയിലെ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത ഉദ്ഘാടനംചെയ്തു. കേരള ഗ്രാമീൺ ബാങ്ക് കക്കട്ടിൽ ശാഖ നൽകിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ്, അസി.സെക്രട്ടറി കെ.പ്രകാശ്, കേരളാഗ്രാമീൺ ബാങ്ക് റീജിണൽ മാനേജർ സുരേന്ദ്രൻ ടി.വി, ഭരണസമിതി അംഗങ്ങളായ റിൻസി.ആർ.കെ,എ.രതീഷ്, കേരളഗ്രാമീൺ ബാങ്ക് മാനേജർ മിഥുൻലാൽ തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ അദ്ധ്യാപിക സുജനദാസ് സ്വാഗതവും, പി.ടി.എ അംഗം മല്ലിക കെ.പി നന്ദിയും പറഞ്ഞു.