udf
udf

കോഴിക്കോട്: ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുയർത്തിയപ്പോൾ കോഴിക്കോട്ട് എം.കെ.രാഘവന്റെയും വടകരയിൽ ഷാഫി പറമ്പിലിന്റെയും വിജയത്തിന് ത്രിവർണശോഭ. കടുത്ത പോരാട്ടത്തിന്റെ പ്രതീതി ഉയർത്തിയിരുന്നെങ്കിലും കോഴിക്കോട്ട് 146176 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ തുടർച്ചയായ നാലാം വിജയം നേടിയത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയും രാജ്യസഭാ എം.പിയുമായ എളമരം കരീമെന്ന കരുത്തനായ സ്ഥാനാർത്ഥിയാണ് ഇത്തവണ എം.കെ. രാഘവന് മുന്നിൽ അടിയറവ് പറഞ്ഞത്. ഇരുപതിനായിരത്തോളം വോട്ടുകൾ ഉയർത്തി എം.ടി. രമേശ് നില മെച്ചപ്പെടുത്തി. നോട്ട 6316 വോട്ട് നേടി.

തീപാറുന്ന പോരാട്ടം നടന്ന വടകരയിലും യു.ഡി.എഫ് കുറിച്ചത് മിന്നുന്ന വിജയം. 114506 വോട്ടിനാണ് സി.പി.എമ്മിലെ ഏറ്റവും ജനകീയ നേതാവ് കെ.കെ. ശൈലജയെ ഷാഫി പറമ്പിൽ പരാജയപ്പെടുത്തിയത്. പാലക്കാട്ട് നിന്ന് അവസാന നിമിഷമെത്തിയ ഷാഫിപറമ്പിൽ മണ്ഡലത്തിലുണ്ടാക്കിയ ഓളം വോട്ടായി. വോട്ട് വിഹിതം ഒരുലക്ഷത്തിന് മുകളിലെത്തിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ നില മെച്ചപ്പെടുത്തി. സ്വതന്ത്രനായി മത്സരിച്ച ഷാഫി. ടി.പി 3764 വോട്ടുകൾ പിടിച്ചു. മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥി കെ.കെ. ശൈലജ 1179 വോട്ട് നേടി.

ലോക്സസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പവും നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പവും നിൽക്കുന്ന കോഴിക്കോടിന്റെ രാഷ്ട്രീയ മനസിന് ഇത്തവണയും മാറ്റമുണ്ടായില്ല. പഴയ ഉരുക്കുകോട്ടകൾ തിരിച്ചുപിടിക്കാൻ എൽ.ഡി.എഫിന് ഇത്തവണയും സാധിച്ചില്ല. തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ വോട്ടുയർത്തുന്ന പതിവ് എൻ.ഡി.എ തുടർന്നു.

ഏക സിവിൽകോഡ്, സി.എ.എ, പാലസ്തീൻ ഐക്യദാർഢ്യം എന്നിവയെല്ലാം കോഴിക്കോട് മണ്ഡലത്തിൽ സജീവ ചർച്ചയായി. കോഴിക്കോടിന്റെ വികസനവും വികസന മുരടിപ്പുമെല്ലാം ചർച്ച ചെയ്ത തിരഞ്ഞെടുപ്പിൽ കോഴിക്കോട്ടുകാർ എം.കെ. രാഘവന്റെ വലതുകൈ മുറുകെപ്പിടിച്ചു.

വിവാദങ്ങളുടെ പ്രചാരണക്കാലമായിരുന്നു വടകരയിലേത്. തിരഞ്ഞെടുപ്പിന് തലേ ദിവസം ഉയർന്ന കാഫിർ സ്ക്രീൻ ഷോട്ടുയർത്തിയ അലയൊലികൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. കെ.കെ. ശൈലജ - കെ. മുരളീധരൻ പോരാട്ടം പ്രതീക്ഷിച്ചവർക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായാണ് ഷാഫി പറമ്പിലെത്തിയത്. പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്ക് കൂടുമാറിയതുൾപ്പെടെയുള്ള രാഷ്ട്രീയ നീക്കങ്ങളെ തുടർന്ന് കെ. മുരളീധരൻ തൃശൂരിലേക്ക് പോവുകയും തുടർന്ന്പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ വടകരയിലെത്തുകയുമായിരുന്നു. വൻ ജനക്കൂട്ടത്തെ സൃഷ്ടിച്ച് ഷാഫി എൽ.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചു. പക്ഷേ സംഘടനാ കരുത്തുകൊണ്ട് ഇത് മറികടക്കമാമെന്ന ഇടത് സ്വപ്നങ്ങളെ തകർത്താണ് ഷാഫി മിന്നും വിജയം നേടിയത്. പാനൂരിലെ സി.പി.എം. കേന്ദ്രത്തിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടാവുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തത് വടകരയിൽ വലിയ ചർച്ചയായി. ടി.പി. ചന്ദ്രശേഖരൻ കൊലപാതക കേസും കേസും രാഷ്ട്രീയ വിഷയമായി ഉയർന്നു.

 വടകര

1. ഷാഫി പറമ്പിൽ യു.ഡി.എഫ് 557528

(ഭൂരിപക്ഷം 114506)

2. കെ.കെ. ശൈലജ എൽ.ഡി.എഫ് 443022

3 . പ്രഫുൽകൃഷ്ണൻ എൻ.ഡി.എ 111979

4. കുഞ്ഞിക്കണ്ണൻ പയ്യോളി - സ്വതന്ത്രൻ - 869

5. മുരളീധരൻ - സ്വതന്ത്രൻ - 269

6. ശൈലജ.പി - സ്വതന്ത്ര - 326

7. ഷാഫി - സ്വതന്ത്രൻ - 422

8. ഷാഫി. ടി.പി - സ്വതന്ത്രൻ 3764

9. ശൈലജ - സ്വതന്ത്രൻ - 680

10. കെ.കെ. ശൈലജ - സ്വതന്ത്ര 1179

11. നോട്ട 2909

 കോഴിക്കോട്

1. എം.കെ. രാഘവൻ - യു.ഡി.എഫ്- 520421

(ഭൂരിപക്ഷം 146176)

2. എളമരം കരീം - എൽ.ഡി.എഫ്- 374245

3. എം.ടി. രമേശ് - എൻ.ഡി.എ - 180666

4. അറുമുഖൻ - ബി.എസ്.പി 1715

5. അരവിന്ദാക്ഷൻ നായർ എം.കെ - ഭാരതീയ ജവാൻകിസാൻ പാർട്ടി - 1305

6. ഡോ. എം. ജ്യോതിരാജ് - എസ്.യു.സി.ഐ- 653

7. അബ്ദുൾ കരീം - സ്വതന്ത്രൻ - 541

8. അബ്ദുൾ കരീം - സ്വതന്ത്രൻ - 287

9. അബ്ദുൾകരീം കെ - സ്വതന്ത്രൻ - 293

10. എൻ. രാഘവൻ - സ്വതന്ത്രൻ - 782

11 . രാഘവൻ - സ്വതന്ത്രൻ - 1096

12. ടി. രാഘവൻ - സ്വതന്ത്രൻ - 1018

13. സുഭ - സ്വതന്ത്ര - 712

14. നോട്ട 6316

നാ​ലാം​ ​ത​വ​ണ​യും കോ​ഴി​ക്കോ​ടി​ന്റെ​ ​രാ​ഘ​വേ​ട്ടൻ

കോ​ഴി​ക്കോ​ട്:​ 2009​ ​ലാ​യി​രു​ന്നു​ ​കോ​ഴി​ക്കോ​ട്ട് ​എം.​കെ.​രാ​ഘ​വ​ന്റെ​ ​ക​ന്നി​യ​ങ്കം.​ ​ക​ണ്ണൂ​രി​ൽ​ ​നി​ന്നും​ ​കെ​ട്ടി​യി​റ​ക്കി​യ​ ​ആ​ളെ​ ​തോ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ​സ്വ​ന്തം​ ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ ​നി​ന്നു​വ​രെ​ ​നേ​താ​ക്ക​ൾ​ ​പ​ട​ന​യി​ച്ച​ ​കാ​ലം.​ ​എ​ന്നി​ട്ടും​ ​നി​ല​വി​ൽ​ ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​യാ​യ​ ​മു​ഹ​മ്മ​ദ്‌​റി​യാ​സി​നെ​ ​തോ​ൽ​പ്പി​ച്ച് ​കാ​ലു​വാ​രി​യ​വ​രോ​ട് ​ക​ണ​ക്കു​തീ​ർ​ത്ത് ​രാ​ഘ​വ​ൻ​ ​കോ​ഴി​ക്കോ​ട്ടു​കാ​രെ​ ​സ്‌​നേ​ഹം​ ​കൊ​ണ്ട് ​മൂ​ടി.​ ​ഭൂ​രി​പ​ക്ഷം​ ​അ​ന്ന് 838.​ ​ക​ല്യാ​ണ​വീ​ട്ടി​ലും​ ​മ​ര​ണ​വീ​ട്ടി​ലും​ ​പോ​കു​ന്ന​ ​എം.​പി​യെ​ന്ന​ ​അ​പ​ഖ്യാ​തി​ ​എ​തി​രാ​ളി​ക​ൾ​ ​പ​ര​ത്തി​യെ​ങ്കി​ലും​ ​താ​ന​ങ്ങ​നെ​ത്ത​ന്നെ​യാ​ണെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച് ​രാ​ഘ​വ​ൻ​ 2014​ലും​ ​കോ​ഴി​ക്കോ​ട്ട് ​മ​ത്സ​രി​ച്ചു.​ ​എ​തി​രാ​ളി​ ​ഇ​പ്പോ​ഴ​ത്തെ​ ​സി.​പി.​എം​ ​പോ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​എ.​വി​ജ​യ​രാ​ഘ​വ​ൻ.​ ​അ​ന്ന് ​രാ​ഘ​വ​ന്റെ​ ​ഭൂ​രി​പ​ക്ഷം​-16,883.​ ​പി​ന്നീ​ട് ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ ​രാ​ഘ​വ​ന് ​എ​തി​രാ​ളി​ക​ളി​ല്ലാ​താ​യി.​ 2019​ൽ​ ​വീ​ണ്ടും​ ​രാ​ഘ​വ​ൻ​ത​ന്നെ​ ​ഇ​റ​ങ്ങ​ണ​മെ​ന്ന് ​എ.​ഐ.​സി.​സി​ ​ഒ​ന്ന​ട​ങ്കം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​രാ​ഘ​വ​നി​ല്ലാ​തെ​ ​കോ​ഴി​ക്കോ​ടി​ല്ലെ​ന്ന് ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ ​ഒ​രേ​യൊ​രു​ ​പ​ക്ഷം.​ ​ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ​ ​ജ​ന​കീ​യ​ ​മു​ഖം​ ​എ.​പ്ര​ദീ​പ്കു​മാ​റാ​യി​രു​ന്നു​ ​എ​തി​രാ​ളി.​ ​എ​ന്നി​ട്ടും​ ​രാ​ഘ​വ​ന്റെ​ ​ഭൂ​രി​പ​ക്ഷം​ 85,225​ലേ​ക്ക് ​കു​ത്ത​നെ​ ​ഉ​യ​ർ​ന്നു.​ 2024​ൽ​ ​പു​തു​മു​ഖ​ങ്ങ​ളെ​ ​പ​രീ​ക്ഷി​ക്ക​ണ​മെ​ന്ന് ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ ​നി​ന്നും​ ​ആ​വ​ശ്യ​മു​യ​ർ​ന്നെ​ങ്കി​ലും​ ​ഇ​ന്ത്യാ​സ​ഖ്യ​ത്തി​ന് ​മു​ത​ൽ​ക്കൂ​ട്ടാ​വാ​ൻ​ ​രാ​ഘ​വ​ൻ​ത​ന്നെ​ ​വേ​ണ​മെ​ന്ന് ​കേ​ന്ദ്ര​ ​നേ​തൃ​ത്വം.​ ​കോ​ഴി​ക്കോ​ട്ട് ​രാ​ഘ​വ​നി​റ​ങ്ങു​മ്പോ​ൾ​ ​മ​റു​പ​ക്ഷ​ത്ത് ​സി.​പി.​എ​മ്മി​ന്റെ​ ​ക​രു​ത്ത​നാ​യ​ ​തൊ​ഴി​ലാ​ളി​ ​നേ​താ​വ് ​എ​ള​മ​രം​ ​ക​രീ​മാ​യി​രു​ന്നു​ ​എ​തി​രാ​ളി.​ ​ക​ട്ട​യ്ക്ക് ​മ​ത്സ​ര​മെ​ന്ന് ​രാ​ഷ്ട്രീ​യ​കേ​ര​ളം​ ​വി​ല​യി​രു​ത്തി​യി​ട്ടും​ ​രാ​ഘ​വ​ന്റെ​ ​ഭൂ​രി​പ​ക്ഷം​ 1,46,176​ ​ആ​യി.​ ​അ​റു​പ​തി​നാ​യി​ര​ത്തി​ലേ​റെ​ ​വോ​ട്ടു​ക​ളു​ടെ​ ​വ​ർ​ദ്ധ​ന​വ്.​ ​ക​ല്യ​ണ​വീ​ടു​ക​ളും​ ​മ​ര​ണ​വീ​ടു​ക​ളും​ ​മ​നു​ഷ്യ​രു​മാ​യി​ ​സം​വ​ദി​ക്കാ​നു​ള്ള​ ​വേ​ദി​യാ​ണെ​ന്നും​ ​അ​വ​രു​ടെ​ ​സ​ങ്ക​ട​ങ്ങ​ളും​ ​സ​ന്തോ​ഷ​ങ്ങ​ളു​മാ​ണ് ​ത​ന്റേ​തെ​ന്നും​ ​ആ​ണ​യി​ട്ട് ​പ​റ​യു​ന്നു,​ ​കോ​ഴി​ക്കോ​ടി​ന്റെ​ ​രാ​ഘ​വേ​ട്ട​ൻ.