ഫറോക്ക്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായി ചേർന്ന അഞ്ചുപേരുടെ കുടുംബാംഗങ്ങൾക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് പത്തുലക്ഷം വീതം വിതരണം ചെയ്തു. ചെയർമാൻ എ.വി.എം കബീർ അദ്ധ്യക്ഷത വഹിച്ചു, അഹമ്മദ് ദേവർകോവിൽ എം.എൽ.എ,. പി.കെ ബാപ്പുഹാജി, സലിം രാമനാട്ടുകര, വി.സുനിൽകുമാർ, അമീർ മുഹമ്മദ് ഷാജി, കെ.എം ഹനീഫ, എം ബാബുമോൻ, മനാഫ് കാപ്പാട്, യു അബ്ദുറഹ്മാൻ,ഓ.പി രാജൻ, പി സി അഷ്‌റഫ്, അസീസ് ലിങ്ക് റോഡ്, കെ.ടി വിനോദ്, സുഷൻ പൊറ്റെക്കാട്, കെ.പി മൊയ്തീൻകോയ പ്രസംഗിച്ചു.