kids
lab

മുക്കം: മോഡേൺ മോൺഡി കിഡ്സിന്റെ ഫ്രാഞ്ചൈസി മുക്കം ഐഡിയൽ കാമ്പസിൽ നാളെ രാവിലെ 10.30 ന് മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബുവിന്റെ അദ്ധ്യക്ഷതയിൽ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊച്ചുകുട്ടികളുടെ പഠനപ്രവർത്തനം തികച്ചും ശാസ്ത്രീയമായി അന്താരാഷ്ട്ര നിലവാരത്തിൽ തയ്യാറാക്കിയിട്ടുള്ള പഠന സമ്പ്രദായമാണ് മോൺഡി കിഡ്സ്. ലോക രാജ്യങ്ങളിലെല്ലാം ഇന്ന് ഏറ്റവും മെച്ചപ്പെട്ട പഠനതന്ത്രമായി അംഗീകരിക്കപ്പെട്ടി ട്ടുള്ളതാണ് ഈ മാതൃക. അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങളും ലബോറട്ടറികളും സജ്ജീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. എൽസി മാത്യു, ഒ.രഞ്ജു, സമിത സുഭാഷ്, മെഴ്സി, ജൂലിയ എന്നിവർ പങ്കെടുത്തു