തിരുവമ്പാടി : രാജ്യം ഉറ്റുനോക്കിയ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി വിജയത്തിലേക്ക് നീങ്ങുകയും കേരളത്തിൽ യു.ഡി.എഫ് വൻ മുന്നേറ്റം നടത്തുകയും രാഹുൽ ഗാന്ധിയെ വയനാട്ടിൽ വിജയിപ്പിക്കുകയും ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഐക്യജനാധിപത്യമുന്നണി തിരുവമ്പാടി ടൗണിൽ പ്രകടനം നടത്തി. പ്രകടനത്തിന് ബാബു പൈക്കാട്ടിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ, ടി.ജെ.കുര്യാച്ചൻ, കോയ പുതുവയൽ, മനോജ് വാഴെപ്പറമ്പിൽ, ബോസ് ജേക്കബ്, ബാബു കളത്തൂർ, അസ്‌ക്കർ ചെറിയമ്പലം. ഷൗക്കത്തലി കൊല്ലളത്തിൽ, ടി. സുരേഷ്, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ഫൈസൽ മാതംവീട്ടിൽ, ലിസി മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.