കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ വൃക്ഷത്തൈ വിതരണത്തിന് തുടക്കമായി. വൃക്ഷത്തൈ കൈമാറ്റത്തിന്റെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ നിർവഹിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷനായി. കേന്ദ്ര കൃഷി പുരസ്കാര ജേതാവ് കെ.ബി.ആർ കണ്ണൻ മുഖ്യാതിഥിയായി. ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ, ഗവ. ടി.ടി.ഐ ഫോർ വിമൻ പ്രിൻസിപ്പൽ എം റഷീദ്, ലത്തീഫ് കുറ്റിപ്പുറം, സിപി അബ്ദുറഹിമാൻ, ബഷീർ പെരുമണ്ണ, നിർമല ജോസഫ്, ഷജീർഖാൻ വയ്യാനം, രജീഷ് ഭാസ്കരൻ, പികെ വികാസ് തുടങ്ങിയവർ പ്രസംഗിച്ചു. മലേഷ്യൻ ആപ്പിൾ, അലങ്കാരകവുങ്ങുകൾ, നെല്ലി, വേപ്പ് തുടങ്ങിയവയുടെ തൈകളാണ് വിതരണം ചെയ്തത്.