udf
udf

കോഴിക്കോട്: ജില്ലയിൽ ചരിത്രത്തിലാദ്യമായി യു.ഡി.എഫ് പത്ത് ലക്ഷത്തിലധികം വോട്ട് സമാഹരിച്ചു. പതിമൂന്ന് നിയോജക മണ്ഡലങ്ങളിൽ നിന്നായി 10,24,172 വോട്ടുകളാണ് യു.ഡി.എഫ് നേടിയത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാളും 35,245 വോട്ടുകളും 2021 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 2,02,686 വോട്ടുകളും അധികം നേടി. ഭൂരിപക്ഷത്തിലും വലിയ വർദ്ധനവ് വന്നിട്ടുണ്ട്.

ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് ലഭിച്ചതിനേക്കാൾ 3,04,924 വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചു. 2019 ലോക സഭാ തിരഞ്ഞെടുപ്പിനേക്കാൾ 73,229 വോട്ട് ഭൂരിപക്ഷവും 2021 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 4,54,448 വോട്ട് ഭൂരിപക്ഷവും വർദ്ധിച്ചിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയത് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നിന്നാണ് 46,556 വോട്ടുകൾ. കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്നും 38,644 വോട്ടുകളും ലീഡ് ലഭിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് നാദാപുരം നിയോജക മണ്ഡലത്തിൽ നിന്നാണ് 95.767 വോട്ടുകൾ, കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നിന്നും 91,782 വോട്ടുകളും, കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നും 88,054 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചു,

ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാളും നിയമ സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാളും കൂടുതൽ വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചു. എന്നാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ഒമ്പത് നിയോജക മണ്ഡലങ്ങളിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ പോലും ലഭിച്ചിട്ടില്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ഒരു നിയോജക മണ്ഡലത്തിൽ പോലും എൽ.ഡി.എഫിന് നേടിയെടുക്കാൻ സാധിച്ചിട്ടില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഈ മുന്നേറ്റം ആവർത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടക്കം കുറിച്ചതായി യു.ഡി.എഫ് കോഴിക്കോട് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ. കൺവീനർ അഹമ്മദ് പുന്നക്കൽ എന്നിവർ പറഞ്ഞു.