nitc
nitc

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എൻ.ഐ.ടി.സി). എൻജിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ അനന്തമായ സാദ്ധ്യതകൾ പരിചയപെടുത്തുന്നതിനായി എൻജിനിയറിംഗ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി 'ദിശ 2024' എന്ന പേരിൽ 13 ന് വിദ്യാഭ്യാസ മാർഗദർശന പരിപാടി സംഘടിപ്പിക്കും.

എൻജിനീയറിംഗ് പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ശരിയായ മേഖല തെരഞ്ഞെടുക്കാൻ വഴികാട്ടുകയാണ് ലക്ഷ്യം. വിവിധ എൻജിനീയറിംഗ് ആർക്കിടെക്ചർ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ അദ്ധ്യാപകരുമായി സംവദിക്കാനുള്ള അവസരം പരിപാടിയിലൂടെ ലഭിക്കും.

എൻ. ഐ. ടി. സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. അക്കാഡമിക് വിഭാഗം ഡീൻ പ്രൊഫ എ വി ബാബു വിദ്യാർഥികളോടും രക്ഷിതാക്കളോടും സംസാരിക്കും. വിവിധ എൻജിനിയറിംഗ് വിഭാഗങ്ങൾ, അതിന്റെ ഭാവി സാദ്ധ്യതകൾ, അക്കാദമിക് വശങ്ങൾ എന്നിവയെ കുറിച്ച് വിദഗ്ധർ സംവദിക്കും.

2024ൽ എൻജിനിയറിംഗ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇപ്പോൾ പന്ത്രണ്ടാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഓൺലൈനായും ഓഫ്‌ ലൈൻ ആയും പങ്കെടുക്കാം. താല്പര്യമുള്ളവർ https://nitc.ac.in സന്ദർശിച്ച് രജിസ്‌ട്രേഷൻ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം.

300 രൂപയാണ് ഓഫ്‌ ലൈൻ രജിസ്‌ട്രേഷൻ ഫീസ്. ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുക്കുന്നവർ ഫീസ് അടക്കേണ്ട. ജൂൺ 10 വൈകീട്ട് അഞ്ച് വരെ രജിസ്റ്റർ ചെയ്യാം. സ്ഥാപനത്തിൽ നേരിട്ടെത്തി പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വിവിധ ലാബുകൾ സന്ദർശിക്കാനുള്ള അവസരവും ലഭിക്കും.