photo
പരിസ്ഥിതി

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തിൽ മൂടാടി ഗ്രാമപഞ്ചായത്ത് മുളവനം പദ്ധതി ആരംഭിച്ചു. എസ്. എ .ആർ ബി.ടി.എം കോളേജിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ. ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, സ്ഥിരം സമിതി അധ്യക്ഷരായ എം.കെ.മോഹനൻ - എം.പി.അഖില, ടി.കെ.ഭാസ്കരൻ, വാർഡ് മെമ്പർ സുനിത സി.എം, അസിസ്റ്റൻറ് സെക്രട്ടറി ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ: സി.വി.ഷാജി സ്വാഗതവും സെക്രട്ടറി എം.ഗിരീഷ് നന്ദിയും പറഞ്ഞു.