camp
camp

നരിക്കുനി: കൊടുവള്ളി നിയോജക മണ്‌ഡലത്തിൽ സുകൃതം പദ്ധതിയുടെ ഭാഗമായി നരിക്കുനി പഞ്ചായത്തിലെ മൂർഖൻ കുണ്ട് ജി.എം.എൽ.പിയിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പ് എട്ടിന് ഡോ.എം കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിർമ്മല ഹോസ്പിറ്റലിൽ നിന്നും ഓർത്തോ ജനറൽ മെഡിസിൽ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരും സ്ത്രീ രോഗങ്ങളെ സംബന്ധിച്ച് ഡോ. ബിനു .എ കാൻസർ രോഗ സാദ്ധ്യതയെ സംബന്ധിച്ച് എം.വി.ആർ കാൻസർ സെന്ററിലെ ഡോ. നിർമ്മൽ എന്നിവർ ക്ലാസുകൾ നയിക്കും. തുടർന്ന് എം വി ആർ കാൻസർ സെന്ററിന്റെ മമോഗ്രാം പരിശോധന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മിതമായ നിരക്കിൽ നൽകും.