photo
അകാലത്തിൽ പൊലിഞ്ഞ കോമ്പിൽ സ്മിതയുടെ ഓർമ്മയ്ക്കായി കരുമലയിൽ മുതിർന്ന സി.പി. എം. പ്രവർത്തകൻ കൈപ്പുറം ഭാസ്ക്കരനും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി അംഗവും ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് അംഗവുമായ വിപിൻ എം.കെ.യും ചേർന്ന് ഓർമ്മ മരം നടുന്നു

കരുമല: സാമൂഹ്യ, രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തിൽ നിറ സാന്നിദ്ധ്യമായിരുന്ന അകാലത്തിൽ

പൊലിഞ്ഞ കോമ്പിൽ സ്മിതയുടെ ഓർമ്മയ്ക്കായി ഡി.വൈ.എഫ്.ഐ. ശിവപുരം മേഖലാ കമ്മിറ്റി ലോക പരിസ്ഥിതി ദിനത്തിൽ ഓർമ്മ മരം നട്ടു. സി.പി.എം ശിവപുരം ലോക്കൽ കമ്മറ്റി അംഗവും, മുൻ ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി അംഗവുമായിരുന്നു സ്മിത. ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റ് സജിലേഷ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകൻ ഭാസ്ക്കരൻ കൈപ്പുറവും ഡി.വൈ.എഫ്.ഐ.ബ്ലോക്ക് കമ്മിറ്റി അംഗവും ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ വിപിൻ എം.കെ യും ചേർന്ന് മരംനട്ടു.മേഖല സെക്രട്ടറി അഭിനവ് സ്വാഗതവും, മേഖലാ കമ്മിറ്റി അംഗം സിൻജിത്ത് നന്ദിയും പറഞ്ഞു