kunnamangalamnews
കുന്ദമംഗലം മണ്ഡലത്തിലെ ഉന്നത വിജയികളായ വിദ്യാര്‍ത്ഥികളെ പി.ടി.എ.റഹീം എം.എൽ.എ അവാർഡും ഗിഫ്റ്റും നൽകി അനുമോദിക്കുന്നു

കുന്ദമംഗലം: മണ്ഡലത്തിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നിന്നും, മണ്ഡലം പരിധിയിൽ താമസിക്കുന്നവരിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പി.ടി.എ റഹീം എം.എൽ.എ അവാർഡ് നൽകി അനുമോദിച്ചു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യാതിഥിയായി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ, വി.അനിൽകുമാർ, എം ധനീഷ് ലാൽ, ബാബു നെല്ലുളി, ഉനൈസ് മുഹമ്മദ്, വി.എം.റഷീദ് സഖാഫി, ജൗഹർ, കെ.കെ.ഷമീം, മിസ്തഹ് മൂഴിക്കൽ, പി.അഷ്രഫ് ഹാജി, കെ.പി മുഹമ്മദ് അഷറഫ് എന്നിവർ പ്രസംഗിച്ചു.