കുറ്റ്യാടി: കേരള ഗവ. കോൺട്രാക്റ്റ് അസോസിയേഷൻ (കെ.ജി.സി.എഫ്) ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ധനസഹായം കൈമാറി. ചടങ്ങിൽ അസോസിയേഷൻ രക്ഷാധികാരി വി.കെ.സി മമ്മദ് കോയ ഇ.കെ.സുമിത്രന്റെ കുടുംബത്തിന് 5 ലക്ഷം രൂപ കൈമാറി, തുടർന്ന് വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ ഉപഹാരങ്ങൾ നൽകി. കെ.ജി.സി.എഫ് ജില്ലാ രക്ഷാധികാരി എം.കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.സ ഹദേവൻ, പി.സുരേന്ദ്രൻ, ജലാലുദീൻ, പി.ശൈലേഷ്, ദീപേഷ്, പ്രശാന്ത്, കെ.എൻ രഘു ദാസൻ, കെ.സുനിൽ, മരുതേരി മനോജൻ, റഫീഖ് തവോട്ട് കണ്ടി പ്രസംഗിച്ചു. ഡൊമനിക്ക് സ്വാഗതം പറഞ്ഞു.