img
ഓർക്കാട്ടേരി കെ.കെഎം.എച്ച് എസ്.എസിലെ എൻ.എസ്.എസ് സമൃദ്ധി 24 വൃക്ഷതൈ വിതണം തുടങ്ങിയപ്പോൾ

വടകര: കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ് മുളപ്പിച്ചു കൊണ്ടുവന്ന 500 ഫലവൃക്ഷത്തൈകൾ ദത്തുഗ്രാമത്തിൽ വിതരണം ആരംഭിച്ചു. ഏറാമല ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജി രതീഷ് സി.ഡി.എസ് അംഗം ചന്ദ്രിക്ക്

ചാമ്പത്തൈ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ഏറാമല ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ പി.സൗമ്യ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. പ്രിൻസിപ്പൽ സീമ എൻ.വി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജ്യോതി പി എന്നിവരുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈ വിതരണവും സന്ദേശറാലിയും നടത്തി. ഏറാമല പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ലസിത പി എം , രാജേഷ് കുളങ്ങര, തേജോമയി പ്രസംഗിച്ചു.