img20240606
വിരമിച്ച കാരശ്ശേരി ബാങ്ക് ജീവനക്കാർക്കുള്ള യാത്രയയപ്പ് എൻ.കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ജോലിയിൽ നിന്നു വിരമിച്ച കാരശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരായ എൻ.പി. ഉഷാകുമാരി, എം.കെ.രവീന്ദ്രൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഫെബിൻ മാത്യു ,ബേബി ഖദീജ എന്നിവർ പൊന്നാട അണി യിച്ചു. ബാങ്ക് ജീവനക്കാരുടെ മക്ക ളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഉപഹാരങ്ങളും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. ഇ.പി.ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ എം.ധനീഷ് ,ഡപ്യൂട്ടി ജനറൽ മാനേജർ ഒ.സുമ, ലിന്റോ തോമസ്, ഷാജി വി.നായർ,കെ.നിരൂപ് ,എ.എസ്. രാജീവ്, രാജലക്ഷ്മി,രചന രാജീവ്, കെ.ലത,ഷൈജു തോമസ്, അനിൽകുമാർ കാരാട്ട്, ആഷ റോസ് എന്നിവർ പ്രസംഗിച്ചു.