resh
നിയമ സേവന അതോറിറ്റി സിക്രട്ടറി [സബ് ജഡ്ജ് ] ടി ആൻസി വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പി.എൽ.വി കൂട്ടായ്മ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം കോഴിക്കോട് ജില്ലാ സബ്ജഡ്ജ് ടി. ആൻസി ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പി.എൽ. വിമാരുടെ നേതൃത്വത്തിൽ കോടതി പരിസരം ശുചീകരിക്കുകയും പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു. റഷീദ് പൂനൂർ പരിസ്ഥിതി പ്രതിജ്ഞയും ജയരാജൻ ശുചിത്വ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു .സലിം വട്ടക്കിണർ അദ്ധ്യക്ഷനായി .സതീഷ് കൊല്ലംകണ്ടി, വി.വിനീത വി ,കെ.വി .നൂർജഹാൻ , എം. രശ്മി ,ഫൈസൽ അഹമ്മദ് ,കെ.ബാബു രാജൻ എന്നിവർ പൂച്ചെടികളും ഫലവൃക്ഷങ്ങളും നൽകി. മുനീർ മാത്തോട്ടം പ്രസംഗിച്ചു. പ്രേമൻ പറന്നാട്ടിൽ ,ചന്ദ്രൻ ഇയ്യാട് ,സുധാകരൻ നേതൃത്വം നൽകി.