chelavur
chelavur

കോഴിക്കോട്: ചലച്ചിത്ര സാംസ്‌കാരിക പ്രവർത്തകൻ ചെലവൂർ വേണുവിന്റെ നിര്യാണത്തിൽ കോഴിക്കോട് പൗരാവലി അനുശോചിച്ചു. എഴുത്തുകാരൻ, ഫിലിം സൊസൈറ്റി പ്രവർത്തകൻ എന്നീ നിലകളിലെല്ലാം മലയാള ചലച്ചിത്ര മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ചെലവൂർ വേണുവെന്ന് യോഗം അനുസ്മരിച്ചു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ ലോക ക്ലാസിക് സിനിമകളെ അദ്ദേഹം മലയാളികൾക്ക് പരിചയപ്പെടുത്തിയെന്നും യോഗം വ്യക്തമാക്കി. കോഴിക്കോട് ടൗൺഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ മേയർ ഡോ. ബീനാ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി. വി. ബാലൻ, യു. കെ. കുമാരൻ, പോൾ കല്ലാനോട്, വി. കെ. ജോസഫ്, പുരുഷൻ കടലുണ്ടി, കെ. ടി. കുഞ്ഞിക്കണ്ണൻ, കോയ മുഹമ്മദ്, പി. കിഷൻ ചന്ദ്, വിജയൻ കാരന്തൂർ, ടി. എം. അബ്ദുറഹിമാൻ, കെ. ജെ. തോമസ്, പി. ആർ. സുനിൽ സിംഗ് തുടങ്ങിയവർ പ്രസംഗിച്ചു. ടി. പി. ദാസൻ സ്വാഗതം പറഞ്ഞു.