rail
പരിസ്ഥിതി ദിനത്തിൽ വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഫലവൃക്ഷ തൈകൾ നട്ടപ്പോൾ

വടകര: പരിസ്ഥിതി ദിനത്തിൽ വടകര റെയിൽവേയും സന്നദ്ധസംഘടനകളും സംയുക്തമായി സ്റ്റേഷൻ പരിസരത്ത് ഫലവൃക്ഷ തൈകൾ നട്ടു. ബാലഗോപാലൻ വി .പി അദ്ധ്യക്ഷത വഹിച്ചു. റെയിൽവേ സ്റ്റേഷൻ സൗന്ദര്യവത്ക്കരണ ശുചീകരണ ഫോറം ചെയർമാൻ വത്സലൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. ആർ.പി .എഫ് സബ് ഇൻസ്‌പെക്ടർ ധന്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആർ. പി .എഫ് അസി. സബ് ഇൻസ്‌പെക്ടർ ബി .ബിനീഷ് ,ഫോറം കോ ഓർഡിനേറ്റർ പി .പി .രാജൻ, ഹെൽത്ത് ഇൻസ്‌പെക്ടർ വിപിൻ അശോക്, പി .എം.മണി, എം .പ്രദീപ്കുമാർ, സി.കെ.സുധീർ, അരവിന്ദാക്ഷൻ പുത്തൂർ ,എ.രാജൻ, ശ്യാം രാജ് പി, ഒ.എം.സുരേഷ് ബാബു പ്രസംഗിച്ചു.