മേപ്പയ്യൂർ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കാർഷിക വിദ്യാർത്ഥികൾ മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ചു.
മേപ്പയൂർ പഞ്ചായത്ത് കൃഷിഭവനും സ്കൂളും സംയുക്തമായി നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ പി ശോഭ അദ്ധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ കൃഷി ഓഫീസർ ഡോ. അപർണ ആർ എ പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് വി.പി ബിജു ,കൃഷി അസിസ്റ്റന്റ് സ്നേഹ സി .എസ് ,എസ് എം സി ചെയർമാൻ സുധാകരൻ പുതുക്കുളങ്ങര പ്രസംഗിച്ചു. പ്രിൻസിപ്പൽ ആർ.അർച്ചന സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ദേവദർശൻ നന്ദിയും പറഞ്ഞു.