kunnamangalamnews
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരെ കാരന്തൂർ മർകസിലെത്തി സന്ദർശിച്ചപ്പോൾ

കുന്ദമംഗലം: കേരളത്തിൽ യു.ഡി.എഫ് നേടിയ വൻ വിജയത്തെതുടർന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരെ കാരന്തൂർ മർകസിലെത്തി സന്ദർശിച്ചു. ഡൽഹിയിലേക്ക് പോകും മുമ്പായിരുന്നു സന്ദർശനം. കെ.സുധാകരന്റെ സന്ദർശനത്തിൽ സന്തോഷം അറിയിച്ച കാന്തപുരം മതേതര ഇന്ത്യയുടെ നിലനിൽപ്പിനും ഭരണഘടനാ സംരക്ഷണത്തിലും കേരളത്തിൽ നിന്നുള്ള എംപിമാർ മുൻപന്തിയിൽ ഉണ്ടാവണമെന്ന് ഓർമ്മിപ്പിച്ചു..

കൂടിക്കാഴ്ചയിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ പ്രവീൺ കുമാർ, അഡ്വ. പി.എം നിയാസ്, റിജിൽ മാക്കുറ്റി എന്നിവർ സംബന്ധിച്ചു.