 
ബേപ്പൂർ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി സൗത്ത് മേഖലയിലെ കടലുണ്ടി യൂണിറ്റ് മെമ്പർ ശ്യാം പ്രസാദിന്റെ കുടുംബത്തിനും പാളയം യൂണിറ്റിലെ ഗിരീഷിന്റെ കുടുംബത്തിനും സഹായനിധി കൈമാറി. ജില്ലാ സെക്രട്ടറി ജിതിൻ വളയനാട് സാന്ത്വനം പദ്ധതി സഹായ നിധി കൈമാറി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് രജീഷ് പി.കെ അദ്ധ്യക്ഷത വഹിച്ചു. വിനോദ് ദർശൻ, പ്രനിഷ്, പരമേശ്വര സ്വാമി ,അഭിലാഷ് കല്ലിശ്ശേരി, മധു, വേലായുധൻ, ആന്റണി ജേക്കബ്, ശിവദാസ് കുനിയിൽ പ്രസംഗിച്ചു. ചടങ്ങിൽ മേഖലാ സെക്രട്ടറി ഷൈജു സ്വാഗതവും ട്രഷറർ ബാബു ഒ.സി നന്ദിയും പറഞ്ഞു