ssss
snpseck

കോഴിക്കോട്: സ്റ്റേറ്റ് നാഷണൽ പെൻഷൻ സിസ്റ്റം എംപ്ലോയീസ് കളക്ടീവ് കേരള (എസ്.എൻ. പി. എസ്. ഇ. സി . കെ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പങ്കാളിത്ത പെൻഷനിൽ നിന്നും വിരമിച്ച സർക്കാർ ജീവനക്കാരുടെ സംഗമം മാനാഞ്ചിറ സ്‌പോർട്സ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വിജേഷ് ഇ.വി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രജിത്ത് കുമാർ, ഗീത പി , പൊന്നുമണി കെ. കെ,പി. അബ്ദുൽ ലത്തീഫ്, പി. കെ. റഹീസ്, മുഹമ്മദ് ഫസൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

റിട്ടേർഡ് എൻ.പി.എസ്. ഫോറം എന്ന പേരിൽ വിരമിച്ച ജീവനക്കാരുടെ സംഘടന രൂപീകരിച്ചു. ജില്ലാ പ്രസിഡന്റായി ശശിധരൻ വി. വി, സെക്രട്ടറി ബാബുരാജ് കെ, ട്രഷറർ സദാനന്ദൻ സി എന്നിവരെ തിരഞ്ഞെടുത്തു.